2011, ജൂലൈ 29, വെള്ളിയാഴ്‌ച

കിഴക്കേക്കോട്ടയിലെ നളചരിതം നാലാം ദിവസം

Nalacharitham Nalam Divasam Kathakali: Ettumanoor Kannan as Bahukan / Nalan, Kalamandalam Vijayakumar as Damayanthi. An appreciation by Haree for Kaliyarangu blog.
20 ജൂലൈ 2011: ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ മാസം 20-ന്‌ കിഴക്കേക്കോട്ട കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ ഉണ്ണായിവാര്യരുടെ 'നളചരിതം നാലാം ദിവസം' കഥകളി അരങ്ങേറി. ഏറ്റുമാനൂര്‍ കണ്ണന്‍, കലാമണ്ഡലം വിജയകുമാര്‍, കലാമണ്ഡലം ശുചീന്ദ്രന്‍ എന്നിവര്‍ യഥാക്രമം ബാഹുകനേ (നളനേ)യും ദമയന്തിയേയും കേശിയേയും അവതരിപ്പിച്ചു. കലാമണ്ഡലം ഹരീഷ് നമ്പൂതിരിയും കലാനിലയം രാജീവനും പിന്നണിയില്‍ പദങ്ങള്‍ ആലപിച്ചപ്പോള്‍ കലാമണ്ഡലം കൃഷ്ണദാസ്, മാര്‍ഗി രത്നാകരന്‍ തുടങ്ങിയവര്‍ മേളമൊരുക്കി. മാര്‍ഗിയുടെ ചമയങ്ങളും ആര്‍.എല്‍.വി. സോമദാസിന്റെ ചുട്ടിയുമായിരുന്നു അണിയറയില്‍. സുദേവനെ അയച്ച് ബാഹുകനെ കുണ്ഡിനത്തില്‍ എത്തിക്കുവാനുള്ള തന്റെ ശ്രമം വിജയം കാണുമോ എന്നാശങ്കപ്പെടുന്ന ദമയന്തിയും തോഴിയായ കേശിനിയും തമ്മിലുള്ള സംഭാഷണപദമാണ്‌ ആദ്യരംഗം.

2011, ജൂൺ 24, വെള്ളിയാഴ്‌ച

ടെക്‍നോപാര്‍ക്കിലെ കല്യാണസൗഗന്ധികം

ജൂണ്‍ 16, 2010: ടെക്‍നോപാര്‍ക്കിലെ ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ 'നടന'യുടെ ആഭിമുഖ്യത്തില്‍ പാര്‍ക്ക് സെന്റര്‍ ആഡിറ്റോറിയത്തില്‍ കോട്ടയlത്തു തമ്പുരാന്റെ 'കല്യാണസൗഗന്ധികം' കഥകളി അവതരിക്കപ്പെട്ടു. ടെക്‍നോപാര്‍ക്കില്‍ പ്രവര്‍ത്തിച്ചു വരുന്ന IBS എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സേതുനാഥാണ്‌ ഭീമനായി വേഷമിട്ടത്. മാര്‍ഗി സുകുമാരന്‍ പാഞ്ചാലിയെയും കലാമണ്ഡലം രതീശന്‍ ഹനുമാനെയും അവതരിപ്പിച്ചു. കലാനിലയം രാജീവനും അര്‍ജ്ജുനും ചേര്‍ന്ന് പദങ്ങള്‍ ആലപിക്കുകയും മാര്‍ഗി വേണുഗോപാല്‍, മാര്‍ഗി രത്നാകരന്‍ തുടങ്ങിയവര്‍ മേളത്തിന്‌ കൂടുകയും ചെയ്തു. മാര്‍ഗിയുടെ കോപ്പുകളുപയോഗിച്ച് മാര്‍ഗി ഗോപനും സംഘവും അണിയറയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ആര്‍.എല്‍.വി. സോമദാസായിരുന്നു ചുട്ടിയില്‍ പ്രവര്‍ത്തിച്ചത്. ആട്ടക്കഥയുടെ ഉത്തരഭാഗത്തിലെ ഭീമന്റെ ആദ്യ പതിഞ്ഞ പദം ഒഴിവാക്കി പാഞ്ചാലിയുടെ "എന്‍ കണവ! കണ്ടാലും..." എന്ന പദത്തോടെയാണ്‌ ഇവിടെ കളി ആരംഭിച്ചത്. കാറ്റില്‍ പറന്നെത്തുന്ന സൗഗന്ധിക പുഷ്പത്തിന്റെ മനോഹാരിത കാന്തനെ കാണിച്ചു കൊടുത്തതിനു ശേഷം, അത്തരം പൂക്കള്‍ തനിക്കായി കൊണ്ടുവരുവാന്‍ അഭ്യര്‍ത്ഥിക്കുകയാണ്‌ പാഞ്ചാലി ഈ പദത്തില്‍.

2011, ജൂൺ 9, വ്യാഴാഴ്‌ച

കിഴക്കേക്കോട്ടയിലെ കല്യാണസൗഗന്ധികം

KalyanaSaugandhikam Kathakali: Kalamandalam Ratheesan as Hanuman and Kalamandalam Shanmukhadas as Bhiman. An appreciation by Haree for Kaliyarangu.
ജൂണ്‍ 06, 2011: ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ഈ മാസത്തെ സായാഹ്ന കഥകളി പരിപാടിയായി കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ കോട്ടയത്തു തമ്പുരാന്റെ 'കല്യാണസൗഗന്ധികം' കഥ അവതരിക്കപ്പെട്ടു. കലാമണ്ഡലം രതീശന്റെ ഹനുമാനും കലാമണ്ഡലം ഷണ്മുഖദാസിന്റെ ഭീമനുമായിരുന്നു മുഖ്യവേഷങ്ങള്‍. കലാഭാരതി വാസുദേവന്‍ പാഞ്ചാലിയായി വേഷമിട്ടു. കലാനിലയം രാജീവന്‍, കലാമണ്ഡലം സുധീഷ് എന്നിവരുടെ ആലാപനവും; കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും മാര്‍ഗി രത്നാകരന്‍ മദ്ദളത്തിലുമൊരുക്കിയ മേളവും പിന്നണിയില്‍ ഇവര്‍ക്കൊരുമിച്ചു കൂടി‍. ആര്‍.എല്‍.വി. സോമദാസിന്റെ ചുട്ടിയോടൊപ്പം മാര്‍ഗിയുടെ ചമയങ്ങളുമായിരുന്നു അണിയറയില്‍. ശൗര്യഗുണവും ജടാസുരന്റെ വധവുമൊക്കെ ഉള്‍പ്പെടുന്ന പൂര്‍വ്വഭാഗങ്ങള്‍ ഒഴിവാക്കി കഥയുടെ ഉത്തരഭാഗം മാത്രമായാണ്‌ ഇപ്പോള്‍ പ്രചാരത്തിലുള്ളത്. "പാഞ്ചാലരാജതനയേ!" എന്ന ഭീമന്റെ പതിഞ്ഞ ശൃം‍ഗാരപദത്തോടെ തുടങ്ങുന്ന ഉത്തരഭാഗമാണ്‌ ഇവിടെയും അവതരിക്കപ്പെട്ടത്.

2011, മേയ് 25, ബുധനാഴ്‌ച

കിഴക്കേക്കോട്ടയിലെ നളചരിതം

Nalacharitham Moonnam Divasam Kathakali: Kottackal Chandrasekhara Warrier as Bahukan, Margi Vijayakumar as Sudevan and Kalamandalam Prasanth as Rithuparnan.
മെയ് 17, 2011: ദൃശ്യവേദിയുടെ മെയ് മാസക്കളിയായി ഉണ്ണായി വാര്യരുടെ 'നളചരിതം മൂന്നാം ദിവസം' അവതരിക്കപ്പെട്ടു. നളന്റെ പദഭാഗങ്ങളായ "ലോകപാലന്മാരേ...", "ഘോരവിപിനം..." എന്നിവ ഒഴിവാക്കി കാര്‍ക്കോടകന്റെ രംഗം മുതല്‍ക്കാണ്‌ ഇവിടെ കഥ ആരംഭിച്ചത്. കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരുടെ ബാഹുകന്‍, മാര്‍ഗി വിജയകുമാറിന്റെ സുദേവന്‍ എന്നിവയായിരുന്നു കളിയുടെ പ്രധാന ആകര്‍ഷണം. കലാമണ്ഡലം മുകുന്ദന്‍ (ദമയന്തി), കലാമണ്ഡലം പ്രശാന്ത് (നളന്‍ / ഋതുപര്‍ണന്‍), മാര്‍ഗി സുരേഷ് (കാര്‍ക്കോടകന്‍), കലാമണ്ഡലം അരുണും വിപിനും (ജീവലവാര്‍ഷ്ണേയന്മാര്‍) എന്നിവരായിരുന്നു ഇതര കലാകാരന്മാര്‍. കോട്ടക്കല്‍ മധുവും കലാമണ്ഡലം വിനോദും പിന്നണിയില്‍ പദങ്ങള്‍ ആലപിച്ചു. ചെണ്ടയില്‍ കലാമണ്ഡലം കൃഷ്ണ‍ദാസ്, മാര്‍ഗി കൃഷ്ണകുമാര്‍ എന്നിവരും; മദ്ദളത്തില്‍ മാര്‍ഗി രത്നാകരന്‍, ശ്രീകണ്ഠേശ്വരം മോഹനചന്ദ്രന്‍ എന്നിവരുമൊരുമിച്ച് മേളമൊരുക്കി. മാര്‍ഗിയുടെ കോപ്പുകളും ആര്‍.എല്‍.വി. സോമദാസിന്റെ ചുട്ടിയുമായിരുന്നു അണിയറയില്‍.

2011, മേയ് 19, വ്യാഴാഴ്‌ച

കാറല്‍മണ്ണയിലെ നരകാസുരവധം

NarakasuraVadham Kathakali: Kalamandalam Soman as Narakasuran, Sadanam Bhasi as Lalitha, Kalamandalam Pradeep as Nakrathundi. An appreciation by Haree for Kaliyarangu.
മെയ് 07, 2011: വാഴേങ്കട കുഞ്ചു നായര്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'നാട്യ ത്രിതയി'യുടെ ഭാഗമായി കാറല്‍മണ്ണയില്‍ അരങ്ങേറിയ 'നളചരിതം ഒന്നാം ദിവസം' കഥകളിയുടെ ആസ്വാദനം ഇവിടെ വായിച്ചുവല്ലോ? ധര്‍മ്മ രാജ എന്ന പേരില്‍ പ്രസിദ്ധനായ കാര്‍ത്തിക തിരുനാള്‍ രാമ വര്‍മ്മയുടെ 'നരകാസുരവധം' കഥയാണ്‌ അന്നേ ദിവസം രണ്ടാമതായി അവതരിക്കപ്പെട്ടത്. ഇന്ന് വളരെ വിരളമായി മാത്രം കണ്ടുവരുന്ന നിണമണിഞ്ഞുള്ള നക്രതുണ്ഡിയുടെ വരവിന്റെ അവതരണവും ഇവിടെ ഉള്‍പ്പെടുത്തിയിരുന്നു. കലാമണ്ഡലം പ്രദീപിന്റെ നക്രതുണ്ഡി, സദനം ഭാസിയുടെ ലളിത, കലാമണ്ഡലം സോമന്റെ നരകാസുരന്‍ എന്നിവര്‍ക്കു പുറമേ കലാമണ്ഡലം അരുണ്‍ വാര്യര്‍ (ജയന്തന്‍), കലാമണ്ഡലം പ്രവീണ്‍ (ദേവസ്‍ത്രീ), കലാമണ്ഡലം ഷിബി ചക്രവര്‍ത്തി (ദേവസ്‍ത്രീ / നരകാസുരപത്നി) തുടങ്ങിയവരും അരങ്ങിലെത്തി. കലാമണ്ഡലം ജയപ്രകാശ്, നെടുമ്പള്ളി രാം‍മോഹന്‍, ശ്രീരാഗ് വര്‍മ, സദനം ജ്യോതിഷ് ബാബു തുടങ്ങിയവരായിരുന്നു അന്നേ ദിവസത്തെ ഗായകര്‍. ചെണ്ടയില്‍ കലാമണ്ഡലം കൃഷ്ണദാസും മദ്ദളത്തില്‍ കലാമണ്ഡലം രാജ് നാരായണനുമായിരുന്നു ഈ കഥയില്‍ മേളം നയിച്ചത്. മഞ്ജുതരയുടെ കോപ്പുകള്‍ ഉപയോഗിച്ച് അപ്പുണ്ണി തരകനും സംഘവും അണിയറയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ കലാമണ്ഡലം പത്മനാഭന്‍ ചുട്ടിയൊരുക്കി.

2011, മേയ് 15, ഞായറാഴ്‌ച

കാറല്‍മണ്ണയിലെ നളചരിതം

Nalacharitham Onnam Divasam at Karalmanna. Narippatta Narayanan Namboothiri as Hamsam, Peesappalli Rajeevan as Damayanthi. An appreciation by Haree for Kaliyarangu.
മെയ് 07, 2011: വാഴേങ്കട കുഞ്ചു നായര്‍സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍, മെയ് 6-8 തീയതികളിലായി കാറല്‍മണ്ണയില്‍ നടത്തിയ 'നാട്യ ത്രിതയി'യുടെ രണ്ടാം ദിനം ഹംസത്തിന്റെ പ്രവേശം മുതല്‍ 'നളചരിതം ഒന്നാം ദിവസം' ആദ്യകഥയായി അവതരിക്കപ്പെട്ടു. നരിപ്പറ്റ നാരായണന്‍ നമ്പൂതിരിയുടെ ഹംസത്തോടൊപ്പം കലാമണ്ഡലം ഹരിനാരായണന്‍ (നളന്‍), പീശപ്പള്ളി രാജീവന്‍ (ദമയന്തി), കലാമണ്ഡലം പ്രവീണ്‍, കലാമണ്ഡലം ശിബി ചക്രവര്‍ത്തി (സഖിമാര്‍) എന്നിവര്‍ ഇതര വേഷങ്ങളിലെത്തി. കലാമണ്ഡലം ജയപ്രകാശ്, നെടുമ്പള്ളി രാംമോഹന്‍ എന്നിവര്‍ ഗായകരായ കളിയില്‍ കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം നന്ദകുമാര്‍ തുടങ്ങിയവര്‍ ചെണ്ടയിലും കലാമണ്ഡലം രാജ് നാരായണന്‍, കലാമണ്ഡലം വേണു തുടങ്ങിയവര്‍ മദ്ദളത്തിലും മേളമൊരുക്കി. മഞ്ജുതരയുടെ കോപ്പുകള്‍ ഉപയോഗിച്ച് അപ്പുണ്ണി തരകനും സംഘവും അണിയറയില്‍ പ്രവര്‍ത്തിച്ചു. കലാമണ്ഡലം പത്മനാഭന്റെയായിരുന്നു ചുട്ടി.

2011, മേയ് 6, വെള്ളിയാഴ്‌ച

ആലപ്പുഴയിലെ മല്ലയുദ്ധം

MallaYudham Kathakali: Kalamandalam Ramachandran Unnithan as Mallan and Kottackal Devadas as Valalan. An appreciation by Haree for Kaliyarangu.
ഏപ്രില്‍ 22, 2011: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി രണ്ടാം ദിവസം, 'കചദേവയാനി'ക്കു ശേഷം 'കീചകവധം' കഥ മല്ലന്റെ ഭാഗം മുതല്‍ അവതരിക്കപ്പെട്ടു. മല്ലന്റെ അഹങ്കാരം, വലലനായി വിരാട രാജധാനിയില്‍ വസിക്കുന്ന ഭീമന്‍ തീര്‍ത്തുകൊടുക്കുന്നതാണ്‌ 'മല്ലയുദ്ധം' എന്ന പേരില്‍ അറിയപ്പെടുന്ന ആദ്യഭാഗം. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ മല്ലനേയും കോട്ടക്കല്‍ ദേവദാസ് വലലനേയും അവതരിപ്പിച്ച ഇവിടുത്തെ കളിയില്‍ കോട്ടക്കല്‍ മധു, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു പദങ്ങള്‍ ആലപിച്ചത്. മേളത്തിന്‌ വളരെയേറെ പ്രാധാന്യമുള്ള ഈ കഥയില്‍ കോട്ടക്കല്‍ പ്രസാദ്, കലാമണ്ഡലം അച്യുതവാര്യര്‍ എന്നിവര്‍ യഥാക്രമം ചെണ്ടയിലും മദ്ദളത്തിലും മേളമൊരുക്കി. കലാമണ്ഡലം രവിശങ്കര്‍ (ചെണ്ട), കലാനിലയം രാകേഷ് (മദ്ദളം) എന്നിവരും ഇവര്‍ക്കൊപ്പം മേളത്തിനു കൂടി. തന്റെ സുഖകരമായ അവസ്ഥയ്ക്ക് കാരണമെന്ത് എന്നാലോചിച്ചു കൊണ്ടുള്ള ജീമൂതന്‍ എന്ന മല്ലന്റെ തന്റേടാട്ടത്തോടെയാണ് കഥാഭാഗം ആരംഭിക്കുന്നത്.