tag:blogger.com,1999:blog-6530907038080645456.post2588416529076212974..comments2022-11-26T15:08:50.768+05:30Comments on കളിയരങ്ങ്: നെടുമുടിയിലെ കര്‍ണ്ണശപഥംnewnmediahttp://www.blogger.com/profile/07761158313959740071noreply@blogger.comBlogger13125tag:blogger.com,1999:blog-6530907038080645456.post-55677071037912910992011-01-17T17:24:05.341+05:302011-01-17T17:24:05.341+05:30"സമസ്ത മഹിമയും എനിക്കവന് നിമിത്തമായതു മറപ്പന..."സമസ്ത മഹിമയും എനിക്കവന് നിമിത്തമായതു മറപ്പനോ? ചതിപ്പനോ ഞാന്‍ ........." എന്നുള്ള പദം ആടി ഫലിപ്പിച്ച കഥാപാത്രം പിന്നീടു

"പെട്ടെന്നു വരുവാന്‍ ജ്യേഷ്ഠന് നിര്‍ദ്ദേശിച്ചിരിക്കുന്നു...' എന്നു പറയുന്ന ദുഃശാസനനോട്, 'വന്നില്ലെങ്കിലോ?' എന്നും, വന്നില്ലായെങ്കില്‍ ജ്യേഷ്ഠന് കോപിക്കുമെന്നു തുടര്‍ന്നു പറയുമ്പോള്‍, 'ജ്യേഷ്ഠന് കോപിക്കുമെന്നോ, എനിക്കൊരു ചുക്കുമില്ല!' എന്നും മറ്റുമുള്ള കര്‍ണ്ണന്റെ അനാവശ്യ ആട്ടങ്ങള്‍ ഒഴിവാക്കാമായിരുന്നു. 'ദുഃശാസനന് വന്നു പറഞ്ഞതുകേട്ട് നിന്നെ വിട്ടുപോകുമെന്നു കരുതിയോ?' എന്നു ചോദിക്കുന്ന കര്‍ണ്ണനോട് ദുര്യോധനന് 'ഒരിക്കലുമില്ല!' എന്നു തീര്‍ത്തു പറയുന്നു. 'ഉറപ്പാണോ?' എന്നെടുത്ത് ചോദിച്ചിട്ടും ദുര്യോധനനു കുലുക്കമില്ലെന്നു കണ്ട്, 'എന്നാലിനെ വെറുതേ ഒരു ശപഥം ഇതാ പിടിച്ചോ!' എന്ന മട്ടിലായി പിന്നീടുള്ള കാര്യങ്ങള്‍."
ഇങ്ങിനെ സംഭവിച്ചത് എന്തെകിലും സ്പര്‍ദ്ധ മൂലം എന്ന് മാത്രമേ കരുതാന്‍ സാധിക്കൂ എന്നാണ് ഞാന്‍ കരുതുന്നത്.AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-91996820208906036442011-01-16T10:11:38.358+05:302011-01-16T10:11:38.358+05:30വിശദമായ അഭിപ്രായത്തിനു നന്ദി. :)
'കര്‍ണ്ണശപഥ&#...വിശദമായ അഭിപ്രായത്തിനു നന്ദി. :)
'കര്‍ണ്ണശപഥ'ത്തിലെ അവസാന പദങ്ങള്‍ ഒഴിവാക്കുന്നതിന്റെ ദോഷങ്ങളെക്കുറിച്ച് മുന്‍പ് ഇവിടെ സൂചിപ്പിച്ചിരുന്നു. ആവര്‍ത്തിച്ചില്ല എന്നു മാത്രം. ദുര്യോധനന് സംശയമില്ല, ദുഃശാസനന്റെ സംശയം അകറ്റുവാനാണ് ദുര്യോധനന് 'അനുജാതരോട് രണം നിനവില്‍...' എന്നു പറയുന്നത് എന്ന അഭിപ്രായത്തോട് യോജിക്കുന്നു. അങ്ങിനെ നോക്കിയാല്‍; ഇവിടെ 'ഉറപ്പാണോ?' എന്ന് കര്ണ്ണന് ചോദിക്കുമ്പോള്‍, 'എനിക്ക് ഒരു സംശയവുമില്ല, പക്ഷെ ഇവന്റെ തെറ്റിദ്ധാരണ മാറ്റണമെന്നുണ്ടായിരുന്നു. അതിനാലങ്ങിനെ പറഞ്ഞു' എന്നോ മറ്റോ ദുര്യോധനന് ആടാമായിരുന്നു. അങ്ങിനെ പറയുമ്പോള്‍, 'ലോകത്ത് ഒരാള്‍ക്കും നമ്മളുടെ സ്നേഹബന്ധത്തില്‍ സംശയം തോന്നരുത്, അതിനുവേണ്ടി ഇതാ ഞാന്‍ ശപഥം ചെയ്യുന്നു...' എന്നു കര്ണ്ണന് തുടരുകയും ചെയ്യാം. (പോസ്റ്റില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-15997738380010279252011-01-14T17:01:51.717+05:302011-01-14T17:01:51.717+05:30വിശദമായ വിവരണത്തിനു നന്ദി. :-)
ഒപ്പം കളി കാണാന്‍ അ...വിശദമായ വിവരണത്തിനു നന്ദി. :-)
ഒപ്പം കളി കാണാന്‍ അവസരമൊരുക്കിയതിനും :-)Anonymoushttps://www.blogger.com/profile/02016386939232995563noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-8965203735475055182011-01-11T23:59:00.447+05:302011-01-11T23:59:00.447+05:30Hi Haree
Thanks for the excellent review and beau...Hi Haree

Thanks for the excellent review and beautiful snaps. Also appreciate all your help in organising this event :)Gopanhttps://www.blogger.com/profile/05804249456483579417noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-12126548488036693692011-01-08T11:47:41.548+05:302011-01-08T11:47:41.548+05:30കഥകളിയെ പറ്റി സംസാരിക്കുമ്പോള്‍ തന്നെ നാം കഥാകൃത്ത...കഥകളിയെ പറ്റി സംസാരിക്കുമ്പോള്‍ തന്നെ നാം കഥാകൃത്തിന്റെയോ, കഥയുടെയോ അവതരണം ആണോ പ്രതീക്ഷിക്കുന്നത് അല്ലെങ്കില്‍ ആംഗ്യ ഭാഗിയുടെ ആസ്വാദനാമാണോ പ്രതീക്ഷിക്കുന്നത് എന്ന് ഒരു ചോദ്യം പല ആസ്വാദകരിലും പ്രസക്തമാണ്. ഇതു രണ്ടും കഥകളിക്കു ആവശ്യമാണ്. അതു കൊണ്ടു തന്നെ കഥാപാത്രത്തെ അറിഞ്ഞു കൊണ്ടുള്ള അവതരണമാണ് പ്രധാനം.

കര്‍ണ്ണശപഥം കഥകളിയുടെ മുഴുവന്‍ ഭാഗവും അവതരിപ്പിച്ചിരുന്ന കാലഘട്ടത്തിലും , (കര്‍ണ്ണശപഥത്തിന്റെ) അരങ്ങേറ്റത്തിന് വേഷം കെട്ടിയ മാങ്കുളം, പള്ളിപുറം, കുടമാളൂര്‍ തുടങ്ങിയവരുടെ കര്‍ണ്ണശപഥത്തിലെ വേഷങ്ങളും അനവധി കണ്ടിട്ടുള്ളവനാണ് ഞാന്‍.
കര്ണ്ണന് കുന്തി സംഗമം അറിയുന്ന ദുശാസനന് ദുര്യോധനനോട് എന്താണ് പറയുന്നത്?
" സ്പഷ്ടമാണീ വൈരി വംശജന് വന്‍ ചതിയനത്രേ.
ദുഗ്ദമേകി വളര്‍ത്തിയൊരു ഭവാനെ കര്‍ണ്ണ ഭുജംഗമം
കൊത്തിടുവതിനു മുന്പില് അവനെ ഹനിച്ചിടെണം. എന്നാണ്.
തുടര്‍ന്നു കര്‍ണ്ണനെ ഈ രാത്രിയില്‍ വധിക്കാന്‍ ( താന്‍ തയ്യാറാണെന്നും അങ്ങ് അതിനു അനുവാദം തരേണം എന്നുമാണ് (പദത്തില്‍ ) ദുശാസനന് ദുര്യോധനനോട് പറയുന്നത്. അതിനു ദുര്യോധനന് : നിന്റെ കഠിന വചനങ്ങള്‍ മതിയാകൂ. നിന്റെ ചിന്തകള്‍ വളരെ നിഷ്ടൂരമാണ് . കര്‍ണ്ണന്റെ മഹത്വം നിനക്ക് അറിയില്ല. നീ കര്‍ണ്ണനെ തെറ്റി ധരിചിരിക്കുകയാണ് . കര്‍ണ്ണനെ കൂട്ടി വരൂ . കര്‍ണ്ണന്റെ മഹത്വം നിനക്ക് ഞാന്‍ മനസ്സിലാക്കി തരാം. എന്നാണ് പറഞ്ഞു അയക്കുന്നത്.
ദുശാസനന് കര്‍ണ്ണനെ കൂട്ടിവരുമ്പോള്‍ കര്ണ്ണന് ഒരു അപരാധി എന്ന തോന്നലാണ് ദുശാസനനില് ഉള്ളത്. അതിനു വിപരീതമായ അവസ്ഥയാണ് രംഗത്തില്‍ ഉണ്ടാകുന്നത്. ദുര്യോധനന് കര്‍ണ്ണനെ സംശയം ഇല്ല. കര്‍ണന്റെ മഹത്വം ദുശാസനനു കാട്ടിക്കൊടുക്കുക എന്ന സസുദ്ദേശം മാത്രമേ ഉള്ളൂ ദുര്യോധനന് എന്ന് ആസ്വാദകര്‍ എങ്കിലും മനസിലാക്കണം. അതിനു വേണ്ടിയുള്ളതാണ് " കഥയെല്ലാം അറിവായി " " അനുജാതരോട് രണം നിനവില്‍ പാപം എങ്കില്‍ ഇനി എന്നെ വെടിഞ്ഞിടാന്‍ അനുമതി തരുന്നിതാ " എന്നുള്ള പദം.
നടന്മാര് പ്രശസ്തരാകുമ്പോള്‍ അവരുടെ സൌകര്യത്തിനും ഇഷ്ടത്തിനും പല കളികളും കളിക്കും. അവരുടെ ഫാന്‍സ് അതെല്ലാം ന്യായീകരിക്കുകയും ചെയ്യും.
പക്ഷെ അവര്‍ക്കു എത്ര പണം നല്കി നടത്തുന്ന കളിയിലാണ് അനാവശ്യങ്ങള്‍ കാട്ടി കൂട്ടുന്നത് എന്ന് അവര്‍ മനസ്സിലാക്കില്ല. കാരണം അവര്‍ കഥകളിയിലെ രാജാക്കന്മാര് ആണ്.
പ്രിയമുള്ളവരേ ! ഇനിയും ഉണ്ട് കളിയില്‍. ദുശാസനന്റെ തെറ്റിധാരണയാണ് എന്ന് മനസ്സിലാക്കുന്ന കര്ണ്ണന് ഒന്നിച്ചു നല്ല ഒരു കലാശം എടുത്തത് കൊണ്ടു കളി നന്നായി എന്ന് കരുതുന്നത് ശരിയല്ല. അതിനു മുന്‍പ് ചിലത് കൂടി ചെയ്യണം. നാം മൂവരും സ്നേഹമെന്ന കയറാല്‍ ബന്ധിക്കപെട്ടിരിക്കുന്നു . എന്തു ഒരു ശക്തിക്കും (മരണത്തിന് പോലും) നമ്മെ വെട്ടി മാറ്റുവാന്‍ സാദ്ധ്യമല്ല എന്ന് ഒരു കര്ണ്ണന് കാട്ടി തീന്ന ശേഷം കലാശം എടുത്തു കഥ അവസാനിപ്പിക്കുമ്പോള്‍ മാത്രമാണ് മാലിയുടെ കഥ പൂര്‍ത്തിയാവുക. (മാലിയുടെ മുന്പില് പല നടന്മാരും അവതരിപ്പിച്ചിട്ടുള്ളത് സ്മരിച്ചു കൊണ്ടു തന്നെയാണ് എഴുതുന്നത്.)
എന്നാല്‍ അരങ്ങത്ത് നില്ക്കുന്ന പല നടന്മാരെയും ദുര്യോധനന് ആയോ, ദുശാസനന് ആയോ, കുന്തിയായോ ഉള്‍ക്കൊള്ളാന്‍ ചില കര്‍ണ്ണ നടന്മാര്ക്ക് സാധിക്കുന്നില്ല. അക്കാരണം കൊണ്ടു എല്ലാം അറിയുന്ന ആ രാജാക്കന്മാര് (കര്‍ണ്ണ നടന്മാര്) ചിലതൊക്കെ മനപ്പൂര്‍വം കാട്ടി കൂട്ടുന്നു. പ്രതികരിക്കാന്‍ ത്രാണിയില്ലാതെ പ്രശംസിക്കാന്‍ ചില ആസ്വാദകരും .AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-35258133278024618382011-01-08T11:33:51.465+05:302011-01-08T11:33:51.465+05:30ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
നെയില്‍...ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
നെയില്‍ പോളിഷ് അല്ലല്ലോ, സാധാരണ കാണാറുള്ള സ്റ്റീല്‍ നഖങ്ങള്‍ തന്നെ.

സൌഹൃദത്തിന്റെ പേരില്‍ അങ്ങിനെയൊരു ന്യായീകരണം വരാമെന്ന് പോസ്റ്റില്‍ തന്നെ പറഞ്ഞിരുന്നല്ലോ? എന്നാല്‍, കര്ണ്ണന് അങ്ങിനെയൊരു ചോദ്യം ചോദിച്ചു കഴിഞ്ഞാല്‍ പിന്നെ ദുര്യോധനന് കഥ മുന്നോട്ടു കൊണ്ടുപോവുന്ന തരത്തിലുള്ള ആട്ടത്തിനാണ് ഔചിത്യം. കഥാപാത്രങ്ങളെ വേറിട്ടെടുത്ത് ഓരോരുത്തര് ചെയ്തത് ശരിയോ തെറ്റോ എന്നല്ല, ഓരോ കഥാസന്ദര്‍ഭത്തെയും അരങ്ങിലെ എല്ലാ കലാകാരന്മാരും ഒത്തൊരുമയോടെ എങ്ങിനെ വിജയിപ്പിക്കുന്നു എന്നതാണ് നോക്കേണ്ടത്. ഇത് ഒരു വശം.

മറ്റൊരു വശം; കഥാപാത്രങ്ങളുടെ ആട്ടങ്ങള്‍ പ്രത്യേകമെടുത്താല്‍ പോലും ഗോപിയാശാന്റെ ചോദ്യം അസ്ഥാനത്താണെന്ന് കരുതുവാനില്ല. ദുഃശാസനന് വന്നു പറഞ്ഞ കാര്യങ്ങള്‍ വെച്ച് നിന്നെ വിട്ടുപോവുമെന്നു കരുതിയാണോ എന്നാണ് ചോദ്യം; എന്നില്‍ വിശ്വാസമില്ലേ എന്നൊന്നുമല്ല ചോദിച്ചത്. അതായത്, അമ്മയും സഹോദരന്മാരും ഒരുവശത്ത്, മറുവശത്ത് ദുര്യോധനന്; ആരോടൊപ്പം നില്‍ക്കുമെന്ന് നിനക്കിനിയും സംശയമോ എന്നുദ്ദേശം. കര്ണ്ണന് തന്റെ ശരിയായ മാതാപിതാക്കളെ അറിയുവാനും അവരോടൊത്ത് കഴിയുവാനും എത്രത്തോളം ആഗ്രഹമുണ്ടെന്ന് മനസിലാക്കിയാവണമല്ലോ, ഉത്തമസുഹൃത്തായ ദുര്യോധനന് 'ഇനിയെന്നെ വെടിഞ്ഞീടാന് അനുമതി' നല്‍കുന്നത്. ആ മനസിലാക്കലാണ് കര്‍ണ്ണനെ വേദനിപ്പിക്കുന്നത്. അവരേക്കാളും അധികമാണ് കര്ണ്ണന് ദുര്യോധനനോടുള്ള സ്നേഹമെന്ന് ദുര്യോധനന് അറിയാതെപോയി. അവിടെയാണ് മാലിയുടെ കര്‍ണ്ണനും ദുര്യോധനനും വ്യത്യസ്തത പുലര്‍ത്തുന്നത്. അത്തരമൊരു ആട്ടത്തില്‍ തന്നെയാണ് അവരുടെ സൌഹൃദം കൂടുതല്‍ പ്രശോഭിതമാവുന്നതും. അതിനാല്‍ തന്നെ കര്‍ണ്ണന്റെ ഈയൊരു ചോദ്യം സാധുവാണ്.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-7693927047584673032011-01-08T00:39:55.045+05:302011-01-08T00:39:55.045+05:30Haree,
Good review. Appreciate all your sincere ef...Haree,
Good review. Appreciate all your sincere efforts in getting that across to people who are not fortunate enough to watch. Pls continue to watch and write as always..
Now, let me put my thoughts on your comments..

'ദുഃശാസനന് വന്നു പറഞ്ഞതുകേട്ട് നിന്നെ വിട്ടുപോകുമെന്നു കരുതിയോ?' എന്നു ചോദിക്കുന്ന കര്‍ണ്ണനോട്
Maali's KARNASAPATHAM (more precisely his KARNAN and DURYODANAN) are treated in a very different way from the real story. Please appreciate that and understand that these characters are in a higher level of friendship, more than what common men can ever think of. Hence such an aattom from KARNAN asking duryodanan whether he has doubts in his loyalty is ABSOLUTELY OUT OF PLACE.

Hence it goes without any further doubt that the reply that Duryodanan had here for KARNAN is the very apt one. Am very happy to see that Unnithans Duryodanan replied so !:-)

കര്‍ണ്ണന്റെ ശപഥത്തിനു പ്രസക്തി വരണമെങ്കില്‍ 'അവന് പറഞ്ഞതു കേട്ട് മനസൊന്ന് ചെറുതായിളകി...'
Is that required haree ? Not at all. They both shared a divine friendship and there is no question of even a slight stain of doubt in each others mind. When Duryodanan says 'KATHAYELLAM ARIVAAYI...' he without any restriction allows karnan to join his brothers and thats his greatness. Do you want to belittle this divine friendship by such meaningless questions and answers?Ranjinihttps://www.blogger.com/profile/11669958596609524878noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-41978812967032703642011-01-06T22:22:15.432+05:302011-01-06T22:22:15.432+05:30ഹരീ ദുര്യോധനന്റെ നഖങ്ങള്‍ എന്താ നൈല്പോളിഷ് തേച്ചതാ...ഹരീ ദുര്യോധനന്റെ നഖങ്ങള്‍ എന്താ നൈല്പോളിഷ് തേച്ചതാണോ? സാധാരണ സ്റ്റീല്‍ കളര്‍ അല്ലേ പതിവ്?
അതോ എന്റെ മോണിറ്ററിന്റേയോ?

“ഗോപി ആശാനും കഥാപാത്രത്തേക്കാള്‍ വലുതായി തുടങ്ങിയോ?“ ഹ ഹ ഹ ഗിരീഷ്.
-സു-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-78879645847471478182011-01-06T08:09:12.058+05:302011-01-06T08:09:12.058+05:30ഗോപി ആശാനും കഥാപാത്രത്തേക്കാള്‍ വലുതായി തുടങ്ങിയോ?...ഗോപി ആശാനും കഥാപാത്രത്തേക്കാള്‍ വലുതായി തുടങ്ങിയോ?Gireeshhttps://www.blogger.com/profile/13501440412017611540noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-40358362720784056402011-01-05T22:35:24.125+05:302011-01-05T22:35:24.125+05:30നല്ല ആസ്വാദനക്കുറിപ്പ്.
താങ്ക്സ് ഹരി...നല്ല ആസ്വാദനക്കുറിപ്പ്.
താങ്ക്സ് ഹരി...കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-51970021554674768732011-01-05T19:55:16.931+05:302011-01-05T19:55:16.931+05:30ഇവരുടെയെല്ലാം ഈ കളി ഞാൻ കഴിഞ്ഞമാസം ലണ്ടനിൽ വെച്ച് ...ഇവരുടെയെല്ലാം ഈ കളി ഞാൻ കഴിഞ്ഞമാസം ലണ്ടനിൽ വെച്ച് കണ്ടിരുന്നൂ....ഇപ്പോൾ കഥ ഒന്നുകൂടി വിശദമായി അറിഞ്ഞൂ..കേട്ടൊ
പിന്നെ
എന്റെ ഭായി താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-26747738345664039652011-01-05T17:27:50.255+05:302011-01-05T17:27:50.255+05:30'പെട്ടെന്നു വരുവാന്‍ ജ്യേഷ്ഠന് നിര്‍ദ്ദേശിച്ച...'പെട്ടെന്നു വരുവാന്‍ ജ്യേഷ്ഠന് നിര്‍ദ്ദേശിച്ചിരിക്കുന്നു...' എന്നു പറയുന്ന ദുഃശാസനനോട്, 'വന്നില്ലെങ്കിലോ?' എന്നും, വന്നില്ലായെങ്കില്‍ ജ്യേഷ്ഠന് കോപിക്കുമെന്നു തുടര്‍ന്നു പറയുമ്പോള്‍, 'ജ്യേഷ്ഠന് കോപിക്കുമെന്നോ, എനിക്കൊരു ചുക്കുമില്ല!' എന്നും മറ്റുമുള്ള കര്‍ണ്ണന്റെ അനാവശ്യ ആട്ടങ്ങള്‍ ഒഴിവാക്കാമായിരുന്നു. 'ദുഃശാസനന് വന്നു പറഞ്ഞതുകേട്ട് നിന്നെ വിട്ടുപോകുമെന്നു കരുതിയോ?' എന്നു ചോദിക്കുന്ന കര്‍ണ്ണനോട് ദുര്യോധനന് 'ഒരിക്കലുമില്ല!' എന്നു തീര്‍ത്തു പറയുന്നു. 'ഉറപ്പാണോ?' എന്നെടുത്ത് ചോദിച്ചിട്ടും ദുര്യോധനനു കുലുക്കമില്ലെന്നു കണ്ട്, 'എന്നാലിനെ വെറുതേ ഒരു ശപഥം ഇതാ പിടിച്ചോ!' എന്ന മട്ടിലായി പിന്നീടുള്ള കാര്യങ്ങള്‍.

മാത്തൂര്‍ കളിയുടെ അവസാനം കുളമായി / കുളമാക്കി എന്ന് നേരത്തെ അറിഞ്ഞിരുന്നു. വലിയ കലാകാരന്മാര്ക്ക് അതിനൊക്കെ സ്വാതന്ത്ര്യം ആസ്വാദകര്‍ അനുവദിച്ചു കൊടുത്തിരിക്കുന്നു. അത്രയേ പറയുവാനുള്ളു. അവസാനത്തെ കല്ലുകടികള്‍ ഒഴിച്ചാല്‍ കളി നന്നായി എന്ന് അറിഞ്ഞതില്‍ സന്തോഷം. മാര്‍ഗിയുടെ കര്ണ്ണശപത്തില് ഭാനുമതി കാണാന്‍ അവസരം ഉണ്ടായിട്ടില്ല. ഉണ്ണിത്താന്റെ കര്ണ്ണശപത്തില് ദുര്യോധനന് 1990 കാലഘട്ടത്തില്‍ കണ്ടു ആസ്വദിച്ചിട്ടുണ്ട്.AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-24024557012130218152011-01-05T12:52:39.899+05:302011-01-05T12:52:39.899+05:30മാത്തൂര്‍ കളരിയുടെ ആഭിമുഖത്തില്‍ നെടുമുടിയില്‍ നടന...മാത്തൂര്‍ കളരിയുടെ ആഭിമുഖത്തില്‍ നെടുമുടിയില്‍ നടന്ന 'കര്‍ണ്ണശപഥം' കഥകളിയുടെ ഒരു ആസ്വാദനം.Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com