tag:blogger.com,1999:blog-6530907038080645456.post8526026529650773496..comments2022-11-26T15:08:50.768+05:30Comments on കളിയരങ്ങ്: കോട്ടക്കലെ രുഗ്മാംഗദചരിതംnewnmediahttp://www.blogger.com/profile/07761158313959740071noreply@blogger.comBlogger4125tag:blogger.com,1999:blog-6530907038080645456.post-54067108212816034492008-05-08T21:03:00.000+05:302008-05-08T21:03:00.000+05:30@ പി.ആര്,:) അങ്ങിനെയൊരു വേദിയൊക്കെ നല്ലതു തന്നെ. ...@ പി.ആര്,
:) അങ്ങിനെയൊരു വേദിയൊക്കെ നല്ലതു തന്നെ. പക്ഷെ, കഥകളികള്‍ക്ക് നല്ല വേദികളുണ്ടായെങ്കിലെന്നാണ് എന്റെ ആഗ്രഹം... ആദ്യം കണ്ടു തുടങ്ങട്ടെ, എല്ലാവരും.

@ എതിരന്‍ കതിരവന്‍,
ശ്രീരാമന്, ലക്ഷ്മണന്, ഭരതന്, ശത്രുഘ്നന്‍ എന്നിവരാണ് പുറപ്പാടുവേഷങ്ങള്‍.
ഏകാദശിയും കാമകേളികളും ഒന്നിടവിട്ടോ??? അതെങ്ങിനെ? :) കാമാസക്തിയെ ജയിക്കുമോ എന്നതല്ല ഇവിടെ വിഷയം. അതു പരീക്ഷിക്കുവാനായിരുന്നെങ്കില്; ഏകാദശി നോല്‍ക്കുന്ന ദിവസം മോഹിനിയെ ആദ്യമായി അയച്ചാല്‍ മതിയായിരുന്നല്ലോ! അപ്പോഴല്ലേ കാമാസക്തിക്ക് കടിഞ്ഞാണിടുവാന്‍ രുഗ്മാംഗദനു കഴിവുണ്ടോ എന്ന് നന്നായി പരീക്ഷിക്കപ്പെടുകയുള്ളൂ? കാമകേളിയൊക്കെ ആവശ്യത്തിനു നടത്തി, കുറേക്കാലം കഴിഞ്ഞാണോ അത് പരീക്ഷിക്കാന്‍ പോവുന്നത്?

ഇവിടെ സത്യഭംഗം വരുത്തുമോ, വരുത്താതെ ഏകാദശി നോല്ക്കുവാനുള്ള വഴി നോക്കുമോ, സത്യഭംഗം വരുത്തി ഏകാദശി നോല്‍ക്കുമോ; ഇതാണ് ബ്രഹ്മദേവന് അറിയേണ്ടത്.

അവസാന ഖണ്ഡികയിലെ യുക്തി കൊള്ളാം. ആ വഴിയില്‍ ചിന്തിച്ചാല്‍, മോഹിനി കാമാസക്തയായി രംഗത്തു പെരുമാറണം, അതേ ആവേശത്തോടെ തന്റെ ഇഷ്ടനിവൃത്തിക്കു സാധ്യമല്ലെങ്കില്‍, മകനെ കൊല്ലുവാന്‍ ആവശ്യപ്പെടുകയും വേണം. പക്ഷെ, അങ്ങിനെയായിരുന്നില്ല ഇവിടെ അവതരിക്കപ്പെട്ടത്, എവിടെയും അങ്ങിനെ ആടി കണ്ടിട്ടുമില്ല... കൂടുതല്‍ ചര്‍ച്ച ഈ വീക്ഷണകോണിലൂടെ ആവശ്യമാണെന്നു വേണം കരുതുവാന്‍.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-41286253654731116102008-05-03T18:35:00.000+05:302008-05-03T18:35:00.000+05:30പുറപ്പാാടില് അമ്പും വില്ലും ധരിച്ച് വേഷങ്ങള്‍ വന...പുറപ്പാാടില് അമ്പും വില്ലും ധരിച്ച് വേഷങ്ങള്‍ വന്നു തുടങ്ങിയോ? അതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല.നടുക്കുള്ള രണ്ടുപേര്‍ നീലക്കുപ്പായമിട്ട കൃഷ്ണവേഷവും മറ്റു രണ്ടുപേര്‍ ചുവന്നകുപ്പായവും മകുടമുടിയും ആയതുകൊണ്ട് എല്ല്ലാവരും അമ്പും വില്ലും ധരിക്കുമ്പോള്‍ ആകെ കണ്ഫ്യൂഷന് ആണേ. ലവകുശന്മാരുടെ പകുതിപ്പുറപ്പാട് ആവേശിച്ചതാണോ? ഇതൊക്കെ ആരെടുക്കുന്ന തീരുമാനങ്ങളാണ്?

ഹരിയുടെ വിവരണത്തില്‍ നിന്നും മോഹിനിയുടെ കാമാസക്തി യും രതിലീലയ്ക്കുള്ള പിടിവാശിയും വ്യക്തമായി ആടിയോ എന്നു നിശ്ചയിക്കിനാവില്ല. കഥയുടെ പൊരുള്‍ അവിടെയാണ്. കാമാസക്തിയെ കടിഞ്ഞാണിടുന്നതില്‍ വിജയിക്കുമോ എന്നു പരീക്ഷിക്കപ്പെടുകയാണ് രുഗ്മാംഗദന്. ഇത്രയും നാള് ഏകാദശിയും കാമകേളികളും ഒന്നിടവിട്ടുള്ള ചര്യയാണെന്നു ബ്രാഹ്മണവാക്യത്തില്. പിന്നീടാണ് ഏകാദശി ദിവസം തന്നെ “ചിത്തജ കേളിയിലിഹ മമ ചെറ്റും തൃപ്തി വരുന്നില്ലകമേ” എന്ന അത്യാവശ്യവുമായി മോഹിനി എത്തുന്നത്. “പൂബാണകേളികള്‍ ചെയ്യരുതേതും ബാലേ” എന്നു രുഗ്മാംഗദന് ഇതു നേരിട്ടപ്പോള്‍ “മട്ടലര്‍ ബാണവിഹാരം പരിതുഷ്ടികരം സുഖസാരം” “വിഹരിക്കണമധികവുമധുനാ” എന്നായി മോഹിനി. “വ്രതം നോല്പ്പതിനനുവദിക്ക” എന്നു കെഞ്ചേണ്ടുന്ന ദയനീയസ്ഥിതിയിലാകുന്നു രുഗ്മാംഗദന്. പിന്നീട് സ്വന്തം മകനെ ഇല്ലാതാക്കേണ്ടുന്ന പരീക്ഷണത്തിലാണ് എത്തപ്പെടുന്നത്.

മനസ്സില്‍ അവശേഷിച്ചിരിക്കുന്ന കാമവികാരം തന്നെയാണ് മോഹിനി. പഞ്ചനിര്ഗ്ഗുണങ്ങളില് എടുത്തുമാറ്റാന്‍ വള പ്രയാസമുള്ള വികാരം. ജീവചോദനയുമായി ബന്ധപ്പെട്ടതാകയാല്‍ ആവശ്യമാണു താനും. അതുകൊണ്ടാണ് രതിയുടെ പരിസമാപ്തിയായ സന്താനലബ്ധിയെ അനുബന്ധിച്ച് കഥ നീങ്ങുന്നത്. സ്വന്തം പുത്രനെ ഇല്ലാതാക്കുക. ഇണ ചേര്‍ന്നു ജന്മം കൊടുത്ത അമ്മയുടെ മടിയില്‍ വച്ചു തന്നെ. കാമം പ്രത്യുല്‍പ്പാദനത്തിനുള്ള നിബന്ധന ആണെന്നും അല്ലാതെ അതിനു സാംഗത്യമില്ലെന്നും മനസ്സിലാക്കിക്കൊടുക്കല്‍.
ആഹാരം കഴിച്ച് ഏകാദശി മുടക്കാനല്ല മോഹിനി ആവശ്യപ്പെടെണ്ടത്. കാട്ടില്‍ വച്ച് പിടികൂടിയ ഉജ്ജ്വല കാമവികാരം ആണ് രാജാവിനെ വലയ്ക്കുന്നത്.മോഹിനിയുടെ ഉല്‍ക്കടമായ കാമാവേശം വിജൃംഭിതമായി രംഗത്ത് പ്രകടിപ്പിച്ചാലെ രുഗ്മാംഗദന്റെ ധര്‍മ്മസങ്കടം പക്വമായ മനസ്സു നേടേണ്ട പുരുഷന്റെ വെല്ലുവിളിയായി സാര്വജനനീയമാകുകയുള്ളു.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-26457740950888274382008-05-03T17:37:00.000+05:302008-05-03T17:37:00.000+05:30വളരെ നന്നായിരിയ്ക്കുന്നു പോസ്റ്റ്. കാണാന്‍ വൈകി പോ...വളരെ നന്നായിരിയ്ക്കുന്നു പോസ്റ്റ്. കാണാന്‍ വൈകി പോയി.
സത്യത്തില്‍ ഇപ്പോള്‍ തോന്നുന്നു, കളി കണ്ടു കഴിഞ്ഞാല്‍ ആസ്വാദകര്‍ക്കു പ്രതികരിയ്ക്കാന്‍ ഒരവസരം, സജഷന്‍ ബോക്സ് എന്നൊക്കെ പറയില്ലേ, അതു പോലെ എന്തെങ്കിലും വേണമെന്ന്.
അല്ലാതെ സംഘാടകരും, കലാകാരന്മാരും ആസ്വാദകരുടെ അഭിപ്രായങ്ങളും, അവര്‍ക്കുള്ള അഭിനന്ദനങ്ങളും എങ്ങനെ അറിയും?ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-6530907038080645456.post-33474187796054594742008-04-30T10:15:00.000+05:302008-04-30T10:15:00.000+05:30കോട്ടക്കല്‍ ഉത്സവം തീര്ന്നിട്ടു മാസം ഒന്നായെങ്കില...കോട്ടക്കല്‍ ഉത്സവം തീര്ന്നിട്ടു മാസം ഒന്നായെങ്കിലും, ഇപ്പോഴാണ് തിരക്കുകള്‍ അല്പം കുറഞ്ഞ്, എഴുതുവാനുള്ള സാവകാശം കിട്ടിയത്. :)

കോട്ടക്കല്‍ ഉത്സവത്തില്‍ അവതരിപ്പിച്ച രുഗ്മാംഗദചരിതം ആട്ടക്കഥയുടെ ആസ്വാദനമാണ് ഇവിടെ.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com