Kalani. Vinod എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kalani. Vinod എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഓഗസ്റ്റ് 21, ശനിയാഴ്‌ച

കിഴക്കേക്കോട്ടയിലെ കീചകവധം

KeechakaVadham Kathakali: Organized by Drisyavedi. An appreciation by Haree for Kaliyarangu.
ആഗസ്റ്റ് 11, 2010: 'കേരള രംഗകലോല്‍സവ'ത്തിന്റെ ഭാഗമായി ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇരയിമ്മന്‍ തമ്പി രചിച്ച 'കീചകവധം' കഥകളി കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അവതരിപ്പിച്ചു. കലാമണ്ഡലം സോമന്‍ കീചകനായും കലാമണ്ഡലം വിജയകുമാര്‍ മാലിനിയായും അരങ്ങിലെത്തി. ഇതര കഥാപാത്രങ്ങളായ സുദേഷ്ണ, വലലന്‍ എന്നിവരായി യഥാക്രമം കലാനിലയം വിനോദും മാര്‍ഗി ബാലസുബ്രഹ്മണ്യനും വേഷമിട്ടു. കോട്ടക്കല്‍ മധു, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു ഗായകര്‍. കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും, മാര്‍ഗി രവീന്ദ്രന്‍ മദ്ദളത്തിലും മേളമുതിര്‍ത്തു. വിരാട രാജ്ഞിയായ സുദേഷ്ണയുടെ സമീപം മാലിനിയെന്ന പേരു സ്വീകരിച്ച് സൈരന്ധ്രിയായെത്തുന്ന പാഞ്ചാലിയില്‍ നിന്നുമാണ്‌ കഥ ആരംഭിക്കുന്നത്. "ശശിമുഖി! വരിക സുശീലേ!" എന്ന് സുദേഷ്ണ മാലിനിയെ സ്വാഗതം ചെയ്യുന്നു.

2010 ഓഗസ്റ്റ് 1, ഞായറാഴ്‌ച

കനകക്കുന്നിലെ ദുര്യോധനവധം

DuryodhanaVadham Kathakali presented by Sandarsan Kathakali Vidyalayam. An appreciation by Haree for Kaliyarangu.
ജൂലൈ 26, 2010: കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സം‍യുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയ പക്ഷി-മൃഗ പ്രദര്‍ശനത്തോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക പരിപാടികളില്‍ കഥകളിയും ഒരിനമായിരുന്നു. അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ചൂതുകളി മുതല്‍ക്കുള്ള 'ദുര്യോധനവധം' കഥയിലെ രംഗങ്ങളാണ്‌ ഇവിടെ അവതരിപ്പിച്ചത്. ഒന്നര-രണ്ട് മണിക്കൂറുകളില്‍ തീര്‍ക്കുന്ന ഹൃസ്വ അവതരണങ്ങള്‍ ഗൌരവത്തോടെ കാണാറില്ല. എന്നാലിവിടെ, അത്തരമൊരു കളി പോലും എങ്ങിനെ നന്നാക്കാമെന്ന് സന്ദര്‍ശന്‍ കാണിച്ചു തന്നു. നിശ്ചിത സമയത്തിനുള്ളില്‍ അവതരിപ്പിക്കാവുന്ന രംഗങ്ങള്‍ മാത്രമെടുത്ത്, ഉള്ളത് എത്രയും നന്നാക്കാമോ അത്രയും നന്നാക്കുക എന്ന ശൈലിയിലൂടെയാണ്‌ ഇത് സാധ്യമായത്. ആര്‍ക്കും കണ്ടാല്‍ രസിക്കുന്ന ഒരു കഥാഭാഗവും, അതിന്റെ മികവോടുകൂടിയ അവതരണവും; 'ഇന്‍സ്റ്റന്‍റ്' കഥകളിയായിട്ടു കൂടി കാണികളെ രസിപ്പിച്ച ഒന്നായി നിശാഗന്ധിയിലെ അരങ്ങ്.

2010 ജൂലൈ 6, ചൊവ്വാഴ്ച

അമ്പലപ്പുഴയിലെ ലളിത-പാഞ്ചാലി

Lalitha-Panchali from 'KirmeeraVadham' Kathakali. An appreciation by Haree for Kaliyarangu.
ജൂലൈ 2, 2010: സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ 'കിര്‍മ്മീരവധം' കഥകളിയിലെ ലളിതയും പാഞ്ചാലിയും ഉള്‍പ്പെടുന്ന രംഗം അവതരിപ്പിച്ചു. ദുബായില്‍ നിന്നുമുള്ള രഞ്ജിനി എ. നായരാണ്‌ അന്നേ ദിവസം കളിയുടെ ചിലവുകള്‍ വഹിച്ചത്. മാര്‍ഗി വിജയകുമാര്‍ അവതരിപ്പിച്ച ലളിതയായിരുന്നു കളിയുടെ മുഖ്യ ആകര്‍ഷണം. പാട്ടില്‍ പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം ജയപ്രകാശ് എന്നിവരും മദ്ദളത്തില്‍ കലാനിലയം മനോജും പിന്നണിയില്‍ പ്രവര്‍ത്തിച്ചു. പാഞ്ചാലിയായി കലാനിലയം വിനോദ്, ചെണ്ടയിലും ഇടയ്ക്കയിലും കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ തുടങ്ങിയ കലാകാരന്മാരും കളിക്ക് കൂടുകയുണ്ടായി‍. തന്റെ ഭര്‍ത്താവായ ശാര്‍ദ്ദൂലനെ നിഗ്രഹിച്ച പാണ്ഡവരോട് പ്രതികാരം ചെയ്യുക എന്ന ഉദ്ദേശത്തോടെ പാഞ്ചാലിയുടെ സമീപമെത്തുന്ന ലളിതയില്‍ നിന്നുമാണ്‌ കഥാഭാഗം ആരംഭിക്കുന്നത്.