Peesappalli Rajeevan എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Peesappalli Rajeevan എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മേയ് 15, ഞായറാഴ്‌ച

കാറല്‍മണ്ണയിലെ നളചരിതം

Nalacharitham Onnam Divasam at Karalmanna. Narippatta Narayanan Namboothiri as Hamsam, Peesappalli Rajeevan as Damayanthi. An appreciation by Haree for Kaliyarangu.
മെയ് 07, 2011: വാഴേങ്കട കുഞ്ചു നായര്‍സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍, മെയ് 6-8 തീയതികളിലായി കാറല്‍മണ്ണയില്‍ നടത്തിയ 'നാട്യ ത്രിതയി'യുടെ രണ്ടാം ദിനം ഹംസത്തിന്റെ പ്രവേശം മുതല്‍ 'നളചരിതം ഒന്നാം ദിവസം' ആദ്യകഥയായി അവതരിക്കപ്പെട്ടു. നരിപ്പറ്റ നാരായണന്‍ നമ്പൂതിരിയുടെ ഹംസത്തോടൊപ്പം കലാമണ്ഡലം ഹരിനാരായണന്‍ (നളന്‍), പീശപ്പള്ളി രാജീവന്‍ (ദമയന്തി), കലാമണ്ഡലം പ്രവീണ്‍, കലാമണ്ഡലം ശിബി ചക്രവര്‍ത്തി (സഖിമാര്‍) എന്നിവര്‍ ഇതര വേഷങ്ങളിലെത്തി. കലാമണ്ഡലം ജയപ്രകാശ്, നെടുമ്പള്ളി രാംമോഹന്‍ എന്നിവര്‍ ഗായകരായ കളിയില്‍ കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം നന്ദകുമാര്‍ തുടങ്ങിയവര്‍ ചെണ്ടയിലും കലാമണ്ഡലം രാജ് നാരായണന്‍, കലാമണ്ഡലം വേണു തുടങ്ങിയവര്‍ മദ്ദളത്തിലും മേളമൊരുക്കി. മഞ്ജുതരയുടെ കോപ്പുകള്‍ ഉപയോഗിച്ച് അപ്പുണ്ണി തരകനും സംഘവും അണിയറയില്‍ പ്രവര്‍ത്തിച്ചു. കലാമണ്ഡലം പത്മനാഭന്റെയായിരുന്നു ചുട്ടി.