2010, ജനുവരി 28, വ്യാഴാഴ്‌ച

കനകക്കുന്നിലെ സീതാസ്വയംവരം

SeethaSwayamvaram Kathakali: Sadanam Krishnankutty as ParasuRaman; An appreciation by Haree for Kaliyarangu.
ജനുവരി 21, 2010: നിശാഗന്ധി ഉത്സവം 2010-ന്റെ രണ്ടാം ദിവസം ‘സീതാസ്വയംവരം’ കഥകളി കനകക്കുന്ന് കൊട്ടാരത്തില്‍ അവതരിക്കപ്പെട്ടു. സദനം കൃഷ്ണന്‍‌കുട്ടിയുടെ പരശുരാമനായിരുന്നു അന്നേ ദിവസം കഥകളിയുടെ മുഖ്യ ആകര്‍ഷണം. മാര്‍ഗി ബാലസുബ്രഹ്മണ്യന്‍, കലാനിലയം ഗോപകുമാര്‍, കലാമണ്ഡലം പ്രശാന്ത്, വേണുഗോപാലന്‍ ഉണ്ണിത്താന്‍ തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍. കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി, മാര്‍ഗി മോഹനന്‍, കലാനിലയം നന്ദകുമാര്‍ എന്നിവര്‍ പദങ്ങള്‍ ആലപിച്ചപ്പോള്‍ വാരണാസി നാരായണന്‍ നമ്പൂതിരി, മാര്‍ഗി കൃഷ്ണകുമാര്‍ എന്നിവര്‍ ചെണ്ടയിലും മാര്‍ഗി രവീന്ദ്രന്‍, മാര്‍ഗി ബേബി എന്നിവര്‍ മദ്ദളത്തിലും മേളമൊരുക്കി. ആര്‍.എല്‍.വി. സോമദാസ്, മാര്‍ഗി രവീന്ദ്രന്‍, മാര്‍ഗി ശ്രീകുമാര്‍ എന്നിവരാണ് കലാകാരന്മാര്‍ക്ക് ചുട്ടി കുത്തിയത്. ജനകരാജ്യത്തു നിന്നും അയോധ്യയിലേക്കുള്ള മാര്‍ഗമധ്യേ, ധ്യാനനിമഗ്നനായിരിക്കുന്ന പരശുരാമന്‍ അകലെ ഒരു ശബ്ദം കേട്ട് ഉണരുന്നു. തുടര്‍ന്ന് എന്താണ് ശബ്ദമെന്ന് പോയി അറിയുക തന്നെ എന്നാടി ശബ്ദം കേട്ട ദിശയിലേക്ക് തിരിക്കുന്നു.

2010, ജനുവരി 23, ശനിയാഴ്‌ച

കനകക്കുന്നിലെ സന്താനഗോപാലം

SanthanaGopalam Kathakali: Kalamandalam Vasu Pisharody as Brahmanan and Kottackal Chandrasekhara Warrier as Arjunan. An appreciation by Haree for Kaliyarangu.
ജനുവരി 20, 2010: നിശാഗന്ധി ഉത്സവം 2010-ന്റെ ഭാഗമായി കനകക്കുന്നില്‍ ഏഴു ദിവസത്തെ കഥകളി സംഘടിക്കപ്പെട്ടു. കലാമണ്ഡലം വാസു പിഷാരടി, കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ തുടങ്ങിയവര്‍ യഥാക്രമം ബ്രാഹ്മണനേയും അര്‍ജ്ജുനനേയും അവതരിപ്പിച്ച ‘സന്താനഗോപാലം’ കഥയാണ് ആദ്യദിനം അരങ്ങേറിയത്. കലാമണ്ഡലം മുകുന്ദന്‍ ശ്രീകൃഷ്ണനായെത്തിയ കളിയുടെ സംഗീതം കലാമണ്ഡലം ജയപ്രകാശ്, കോട്ടക്കല്‍ സന്തോഷ് എന്നിവരും; മേളം ചെണ്ടയില്‍ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, മദ്ദളത്തില്‍ മാര്‍ഗി രത്നാകരന്‍ എന്നിവരും കൈകാര്യം ചെയ്തു. ആര്‍.എല്‍.വി. സോമദാസിന്റെയായിരുന്നു ചുട്ടി.