2010, ഫെബ്രുവരി 16, ചൊവ്വാഴ്ച

കനകക്കുന്നിലെ മല്ലയുദ്ധം

Mallayudham Kathakali: Kalamandalam Ramachandran Unnithan as Mallan and Kalamandalam Hari R. Nair as Valalan. An appreciation by Haree for Kaliyarangu.
ജനുവരി 26, 2010: നിശാഗന്ധി ഉത്സവം 2010-ന്റെ അവസാന ദിവസം, കനകക്കുന്നില്‍ ‘മല്ലയുദ്ധം’ ഭാഗം ഉള്‍പ്പടെ ‘കീചകവധം’ കഥകളി അവതരിക്കപ്പെട്ടു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ മല്ലനായും കലാമണ്ഡലം ഹരി. ആര്‍. നായര്‍ വലലനായും ‘മല്ലയുദ്ധ’ഭാഗത്ത് വേഷമിട്ടു. കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം വിനോദ് എന്നിവരായിരുന്നു അന്നേ ദിവസത്തെ ഗായകര്‍. മേളത്തില്‍ കോട്ടക്കല്‍ പ്രസാദ്, കലാമണ്ഡലം ശ്രീകാന്ത് എന്നിവര്‍ ചെണ്ടയിലും കലാമണ്ഡലം വേണുക്കുട്ടന്‍, ശ്രീകണ്ഠേശ്വരം മോഹനചന്ദ്രന്‍ എന്നിവര്‍ മദ്ദളത്തിലും അരങ്ങത്തു പ്രവര്‍ത്തിച്ചു. തന്റെ സുഖകരമായ അവസ്ഥയ്ക്ക് കാരണമെന്ത് എന്നാലോചിച്ചു കൊണ്ടുള്ള ജീമൂതന്‍ എന്ന മല്ലന്റെ തന്റേടാട്ടത്തോടെയാണ് കഥാഭാഗം ആരംഭിക്കുന്നത്.

2010, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

കനകക്കുന്നിലെ നളചരിതം നാലാം ദിവസം

Nalacharitham Nalam Divasam Kathakali: Kalamandalam Gopi as Bahukan/Nalan, Mathur Govindankutty as Damayanthi and Kalamandalam Shanmukhadas as Kesini. An appreciation by Haree for Kaliyarangu.
ജനുവരി 25, 2010: നിശാഗന്ധി ഉത്സവം 2010-ന്റെ ആറാം ദിവസം കനകക്കുന്ന് കൊട്ടാരം ആഡിറ്റോറിയത്തില്‍ ‘നളചരിതം നാലാം ദിവസം’ കഥ അവതരിക്കപ്പെട്ടു. കലാമണ്ഡലം ഗോപിയുടെ ബാഹുകനായിരുന്നു അന്നേ ദിവസത്തെ മുഖ്യ ആകര്‍ഷണം. മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടി, കലാമണ്ഡലം ഷണ്മുഖന്‍ എന്നിവര്‍ യഥാക്രമം ദമയന്തിയേയും കേശിനിയേയും അവതരിപ്പിച്ചു. പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കലാനിലയം രാജീവന്‍ എന്നിവരുടെ സംഗീതം; കലാമണ്ഡലം കൃഷ്ണദാസ്, കലാനിലയം മനോജ് എന്നിവര്‍ ചെണ്ടയിലും മദ്ദളത്തിലുമൊരുക്കുന്ന മേളം എന്നിവയും അന്നേ ദിവസത്തെ അരങ്ങിന്റെ മോടി കൂട്ടിയ ഘടങ്ങളാണ്. ഋതുപര്‍ണസാരഥിയായി നളനെയും പ്രതീക്ഷിച്ച് കഴിയുന്ന ദമയന്തിയുടെ “തീര്‍ന്നു സന്ദേഹമെല്ലാം...” എന്ന പദത്തോടെയാണ് നാലാം ദിവസം കഥ ആരംഭിക്കുന്നത്.